അമ്പലപ്പുഴ: ലൈസൻസ് ഇല്ലാതെ മരുന്നുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നെന്ന പരാതിയെ തുടർന്ന് കാക്കാഴം പരബ്രഹ്മ ആയുർവേദ ആശുപത്രിയിൽ ഡ്രഗ് കൺട്രോൾ വിഭാഗം റെയ്ഡ് നടത്തി. സീനിയർ ഡ്രഗ് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു ലക്ഷം രൂപ വിലവരുന്ന ആയുർവേദ മരുന്നുകൾ പിടിച്ചെടുത്തു. ഇവ അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.