ആലപ്പുഴ: ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി കളക്ടർ എ.അലക്‌സാണ്ടർ സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി. അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് ജെ.മോബി, ഗാന്ധി സ്മൃതി മണ്ഡപ സമിതിയംഗം രാജു പള്ളിപ്പറമ്പിൽ, ഗാന്ധിയൻ ദർശന വേദിയുടെ പ്രതിനിധി സന്ധ്യ ആർ.നായർ തുടങ്ങിയവർ സംസാരിച്ചു.