മാവേലിക്കര: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ഈസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സന്ദേശയാത്ര നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ മണ്ഡലം പ്രസിഡന്റ് രമേശ് ഉപ്പാൻസിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. നൈനാൻ.സി.കുറ്റിശേരിൽ, കുഞ്ഞുമോൾ രാജു, അനി വർഗീസ്, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, സജീവ് പ്രായിക്കര, കൃഷ്ണകുമാരി, അജിത്ത് കണ്ടിയൂർ, തുടങ്ങിയവർ നേതൃത്വം നൽകി.


മാവേലിക്കര: വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി സ്മൃതി സന്ദേശയാത്ര ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ പതാക ജാഥാ ക്യാ്ര്രപനായ വൈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനിത വിജയന് കൈമാറി ഉദ്ഘാടനം ചെയ്തു. കുര്യൻ പള്ളത്ത്, ലളിത രവീന്ദ്രനാഥ്, കെ.ഗോപൻ, വർഗീസ് പോത്തൻ, പഞ്ചവടി വേണു, എൻ.മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.


മാവേലിക്കര: ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിപ്പുഴ ജംഗ്ഷനിൽ നിന്നും ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിലേക്ക് നടത്തിയ ഗാന്ധി സ്മൃതിയാത്ര കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം പ്രസിഡന്റ് അനീഷ് കരിപ്പുഴ പദയാത്ര നയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കിളിൽ, അലക്‌സ് മാത്യു, ജോൺ കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു.


മാവേലിക്കര: തെക്കേക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മി​റ്റികൾ ഗാന്ധി സ്മൃതി യാത്രകൾ നടത്തി. ഈസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബിജു വർഗ്ഗീസ് നയിച്ച യാത്ര കല്ലുമല തെക്കേ ജംഗ്ഷനിൽ കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. കുറത്തികാട് ജംഗ്ഷനിൽ സമാപിച്ച യാത്രയുടെ സമ്മേളനം ഡി.സി.സി അംഗം കുറത്തികാട് രാജൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജീ.രാമദാസ് നായിച്ച യാത്ര ഡി.സി.സി ജനറൽ സെക്രട്ടറി കെ.എൽ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ഓലകെട്ടിയമ്പലത്തിൽ സമാപിച്ച യാത്രയുടെ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. സമ്മേളനങ്ങളിൽ എം.കെ.സുധീർ, ആർ.അജയക്കുറുപ്പ്, ജി​.ഗോപകുമാർ, ഡി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

മാവേലിക്കര: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കർഷകർക്ക് ഐക്യദാർഡും പ്രഖ്യാപിച്ചുകൊണ്ട് തെക്കേക്കരയിൽ നടത്തിയ ഉപവാസ സമരം ഡി.സി.സി അംഗം കെ.രാധാകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.ഹരികുമാർ അധ്യക്ഷനായി. അജിത്ത് തെക്കേക്കര, പി.രാജു, എസ്.അയ്യപ്പൻ പിള്ള, ബിനു കല്ലുമല, സജി തെക്കെതലയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.