മാവേലിക്കര: കേരള കോൺഗ്രസ് എം മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എം.മാണിയുടെ 88ാമത് ജന്മദിനത്തിൽ ഹൃദയത്തിൽ മാണി സാർ സ്മൃതി സംഗമം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബിനു.കെ.അലക്‌സ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി.ദാനിയേൽ അദ്ധ്യക്ഷനായി. ദളിത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി മാങ്കാംകുഴി രാധാകൃഷ്ണൻ, ശിവജി അറ്റ്‌ലസ്, എസ്.അലക്‌സാണ്ടർ ഈപ്പൻ പറമ്പിൽ, സാജൻ നാടാവള്ളിൽ തുടങ്ങിയവർ സംസാരിച്ചു.