മാവേലിക്കര: എസ്.എൻ.ഡി.പി. യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമംഗലത്തെ ടി.കെ.മാധവ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സംഘടന കൊണ്ട് ശക്തരാകുവാൻ ശ്രീനാരായണഗുരു എഴുതി നൽകിയ ആഹ്വാനം എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരുന്ന എൻ.കുമാരനിൽ നിന്ന് സംഘടനാ സെക്രട്ടറിയായിരുന്ന ദേശാഭിമാനി ടി.കെ.മാധവൻ ഏറ്റുവാങ്ങിയതിന്റെ 94ാം വാർഷികം പ്രമാണിച്ചായിരുന്നു ചടങ്ങ്. മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് അദ്ധ്യക്ഷനായി. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, കമ്മിറ്റിയംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പളളിക്കൽ, വനിതാസംഘം കൺവീനർ സുനി ബിജു, ശാഖാ ഭാരവാഹികളായ വിനോദ്, പുഷ്പൻ, വിശ്വംഭരൻ, ഡി.സത്യപാൽ, അഖിൽ, വിഷ്ണു എന്നിവർ പങ്കെടുത്തു.