ചേർത്തല: മാരാരിക്കുളം വരകാടി ദേവിക്ഷേത്രത്തിൽ ദേവസ്വം ഓഫിസിന്റെ പൂട്ട് തകർത്ത്
65000 രൂപയോളം മോഷ്ടിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ദേവസ്വം ഓഫീസിന് മുന്നിലെ ബൾബ് ഊരി മാറ്റിയ ശേഷം പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് സെക്രട്ടറിയുടെ മുറിയുടെ താഴ് തകർത്ത് മുറിയിൽ കയറി അലമാരയുടെയും പൂട്ടും പൊളിച്ച് ലോക്കറിലിരുന്ന 65000 രൂപയോളം മോഷ്ടിക്കുകയായിരുന്നു.
ഓഫിസിന് അകത്ത് ഭക്തർ വഴിപാടായി നൽകിയ താലി സൂക്ഷിച്ചിരുന്ന പാത്രം അവിടെ നിന്നെടുത്ത്
കിണറിനു സമീപം ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. മാരാരിക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സി.സി. ടി.വി. ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്.