മാവേലിക്കര: കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംഘടിപ്പിക്കുന്ന സമര ശൃംഖലയുടെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ സമരശൃംഖല നടത്തി. ജലവിതരണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക, ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന മാനേജ്മെന്റ് നയം തിരുത്തുക, ഹെഡ് ഓപ്പറേറ്റർക്ക് സൂപ്പർവൈസറി ചുമതല നൽകുക, മെക്കാനിക്കൽ സൂപ്രണ്ട് പ്രമോഷൻ യാഥാർത്ഥ്യമാക്കുക, ടെക്നിക്കൽ സ്പെഷ്യൽ റൂൾ ഉത്തരവാക്കുക, ക്ലാസ് നാല് ജീവനക്കാരുടെ പ്രമോഷനിലെ അനിശ്ചിതത്വം ഒഴിവാക്കുക, പെൻഷൻ, പ്രോവിഡന്റ് ഫണ്ട് കുടിശിത ഉടൻ വിതരണം ചെയ്യുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ആലപ്പുഴ ഡിവിഷനിൽ നടത്തിയ സമരം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്.സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റ്റി.പി.രാജിമോൾ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഒ.ആർ.ഷാജി, എ.സി.ഷൈൻ, എന്നിവർ സംസാരിച്ചു. ഹരിപ്പാട് സി.ഐ.റ്റി.യു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ.അയ്യപ്പൻ അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.റ്റി.അനിൽകുമാർ, കെ.എ.ഷാജി എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ നടന്ന സമരശൃംഖല സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി ബി.എസ്.ബെന്നി അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.അഷറഫ്, യൂണിയൻ ജില്ലാ സെക്രട്ടറി പ്രമോജ്.എസ്.ധരൻ എന്നിവർ സംസാരിച്ചു.