tv-r

അരൂർ: തീരദേശ പാതയിൽ അരൂർ പൂജപ്പുര ഓവർ ബ്രിഡ്ജിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ കഴഞ്ചിക്കകത്ത് സേവ്യറിന്റെയും ജയമ്മയുടെയും മകൻ ചാർളി സേവ്യർ (23) ആണ് മരിച്ചത്‌. ഡ്രൈവറായിരുന്നു. അരൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.സഹോദരൻ:ചാൾസ്.