ambala

അമ്പലപ്പുഴ: ആലപ്പുഴ മുനിസിപ്പാലിറ്റി മുൻ സൂപ്രണ്ട് പുന്നപ്ര മാക്കിയിൽ എം.എച്ച്. ആദംകുട്ടി (78) നിര്യാതനായി . ഭാര്യ: നബീസ ബീവി. മക്കൾ:-സുമയ്യ ഹസ്സൻ, ഷാനവാസ് (സൗദി അറേബ്യ), ഷമീല ഷിഹാബുദീൻ, സയീദ് (ഡീൻ - അൽ ഐൻ യൂണിവേഴ്സിറ്റി, അബുദാബി), സാജിദ മജീദ് (അദ്ധ്യാപിക). മരുമക്കൾ: മുഹമ്മദ് ഹസ്സൻ (മുൻ മാനേജർ, സിവിൽ സപ്ലൈസ്), മാജിദ (സൗദി അറേബ്യ), ഷിഹാബുദീൻ (തേവലക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് ), ഹസീന (അൽ ഐൻ), അബ്ദുൽ മജീദ് (അദ്ധ്യാപകൻ, മുളവുകാട്). ഈസ്റ്റ് വെനീസ് ഉടമയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായ കമാൽ എം.മാക്കിയിലിന്റെ പിതൃസഹോദരനാണ്.