ചേർത്തല: കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേർത്തല രാജീവ് ഗാന്ധി നഗരസഭ ഹാളിൽ മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. അശ്വമേധം പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു.ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ കുഷ്ഠരോഗ വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.എസ്.സാബു,രഞ്ജിത്, ലിസി ടോമി, ഷിജ സന്തോഷ്,സ്മിത സന്തോഷ്, എം.ജയശങ്കർ,പി.എസ്. സുജ, കെ.എ.ജസ്റ്റിൻ എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡി.എൻ. അനിൽ കുമാർ സ്വാഗതവും ബേബി തോമസ് നന്ദിയും പറഞ്ഞു.