hej

ഹരിപ്പാട്: ബൈക്കിടിച്ച് പരിക്കേറ്റ് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിങ്ങോലി നികത്തിൽ മനോഹരന്റെ ഭാര്യ അമ്പിളി (38) മരിച്ചു.

കഴിഞ്ഞ 27ന് വൈകിട്ട് 3.30ന് നങ്ങ്യാർകുളങ്ങര കവലയ്ക്ക് പടിഞ്ഞാറായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോകുമ്പോൾ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. നിറുത്താതെ പോയ ബൈക്ക് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ അമ്പിളി 30ന് രാത്രി 11.30 ഓടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മക്കൾ: അദ്വൈത്, അഭിജിത്