ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം തെക്കനാര്യാട് കൈതത്തിൽ 299-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന, വിദ്യാർത്ഥികളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവ്വഹിച്ചു. സൗജന്യ നോട്ട്ബുക്ക് വിതരണ ഉദ്ഘാടനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ നിർവ്വഹിച്ചു. ശാഖ ഗുരുദേവ- ശാരദ ക്ഷേത്രം തന്ത്രിയും ശ്രീനാരായണ വൈദികസംഘം കേന്ദ്ര കമ്മിറ്റി അംഗവുമായ പവനേഷ് കുമാർ, പൊന്നാരിമംഗലം കൈതത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് ആർ.ജയ്മോൻ വാത്തിക്കാട് എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡന്റ് പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഉദയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സി.ഷാജി നന്ദിയും പറഞ്ഞു.