photo
എസ്.എൻ.ഡി.പി യോഗം വടക്കനാര്യാട് 5471-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ അവാർഡ് ജേതാക്കളെ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു

ആലപ്പുഴ: രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ച സി.ബി.ഐ എറണാകുളം യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിൾ പ്രസാദ്, മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ചേർത്തല എസ്.എൻ കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസി.പ്രൊഫസർ പി.കെ.നിതീഷ് കുമാർ എന്നിവരെ എസ്.എൻ.ഡി.പി യോഗം വടക്കനാര്യാട് 5471-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു. യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ പൊന്നാട അണിയിച്ചു. ശാഖായോഗം പ്രസിഡന്റ് ജി.രാജേന്ദ്രൻ, വത്സമ്മ സന്തോഷ് കുമാർ, രാജേഷ്, കെ.എസ്.പ്രസേനൻ, ഡി.അനിയപ്പൻ എന്നിവരും പങ്കെടുത്തു.