ആലപ്പുഴ: ഇരവുകാട് നവപ്രഭ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജിന് നൽകിയ പൗര സ്വീകരണവും നവപ്രഭ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഉദ്ഘാടനവും മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. യോഗത്തിൽ നവപ്രഭ പ്രസിഡന്റ് ടി.ആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ അനുമോദിച്ചു. ഡോ. ജെ.വീണ, പി.കെ.ബൈജു, എസ്.പ്രദീപ്, ടി.പി.അനിൽ ജോസഫ്, പി.രാധാകൃഷ്ണൻ, സ്മിത രാജീവ് എന്നിവർ സംസാരിച്ചു. സി.ടി.ഷാജി സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.