ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന വിവാഹ പൂർവ്വകൗൺസിൽ സമാപിച്ചു. സമാപനയോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. കോഴ്‌സിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി വിതരണം ചെയ്തു. യോഗത്തിൽ യൂണിയൻ കൺവീനർ ബി. സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രഞ്ജിത് രവി മുഖ്യ പ്രഭാഷണം നടത്തി. വള്ളികുന്നം രാമചന്ദ്രൻ, എസ്.എസ്. അഭിലാഷ് കുമാർ, വി. ചന്ദ്രബോസ്, വന്ദന സുരേഷ്, സ്മിത ദ്വാരക, വി. വിഷ്ണു, മഹേഷ് വെട്ടിക്കോട്, അനുരാജ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ അഡ്വ.സിനിൽ മുണ്ടപ്പള്ളിയെ ആദരിച്ചു.