mannar
സമ്മേളനം യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉത്ഘാടനം ചെയ്തു.

മാന്നാർ: ശ്രീനാരായണ ഗുരുവി​ന്റെ സംഘടനാ സന്ദേശത്തിന്റെ 95-ാം വാർഷികാഘോഷം എസ്. എൻ. ഡി. പി യോഗം മാന്നാർ യൂണിയനിലെ ചെറുകോൽ കി​ഴക്ക് 6323-ാം നമ്പർ ഗുരു സ്തവം ശതാബ്ദി സ്മാരക ശാഖയി​ൽ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ ഉത്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ അദ്ധ്യക്ഷത വഹി​ച്ചു.

യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ് പോഷക സംഘടനകൾ ഭാരവാഹികളായ ശശി കലരഘുനാഥ്, സുജാത നുന്നു പ്രകാശ്, പുഷ്പാ ശശികുമാർ ,ബിജു വയൽവാരം, അരുൺ കുമാർ ശാഖായോഗം ഭാരവാഹികളായ ഭാസി മദിച്ചവീട്, സുരേഷ് ചിത്രമാലിക, ചന്ദ്രിക റെജി എന്നി​വർ ഗുരു സന്ദേശ പ്രസംഗങ്ങൾ നടത്തി.

യൂണിയനിലെ വിവിധ ശാഖായോഗം ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും

പങ്കെടുത്ത സമ്മേളനത്തിന് ശാഖാ സെക്രട്ടറി സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ആനന്ദൻ നന്ദിയും പറഞ്ഞു.