photo
ചേർത്തല ടൗൺ റോട്ടറി ക്ലബിന്റെ റോട്ടറി ഇന്റർനാഷണൽ ഒക്കേഷണൽ അവാർഡിന് അർഹനായ വിജിലൻസ് എസ്.പിയും ചേർത്തല സ്വദേശിയുമായ കെ.ഇ. ബൈജുവിന് മന്ത്രി പി.തിലോത്തമൻ അവാർഡ് സമ്മാനിക്കുന്നു

ചേർത്തല: ചേർത്തല ടൗൺ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ റോട്ടറി ഇന്റർനാഷണൽ ഒക്കേഷണൽ അവാർഡുകൾ വിതരണം ചെയ്തു.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരുവനന്തപുരം വിജിലൻസ് എസ്.പിയും ചേർത്തല സ്വദേശിയുമായ കെ.ഇ. ബൈജു,അന്തർദേശീയ മോട്ടിവേഷണൽ സ്പീക്കറും സെക്കോളജിസ്​റ്റുമായ ഡോ.പി.പി. വിജയൻ,വസ്ത്രാലങ്കാരത്തിന് സംസ്ഥാന സർക്കാർ അവാർഡ് നേടിയ അശോകൻ എന്നിവർക്കാണ് മന്ത്റി പി.തിലോത്തമൻ അവാർഡുകൾ വിതരണം ചെയ്തത്. ക്ലബ്ബ് പ്രസിഡന്റ് പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി മുൻ ഗവർണർ കെ.പി. രാമചന്ദ്രൻനായർ, അസി. ഗവർണർ സുബൈർ ഷംസ്,അഡ്വ.കെ.ബി. ഹർഷകുമാർ, റോട്ടറി ക്ലബ് സെക്രട്ടറി ജിതേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു.