tv-r
V N Babu

തുറവൂർ: എസ്.എൻ.ഡി.പി.യോഗം തുറവൂർ തെക്ക് ഭാരത വിലാസം 765-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ടി.സത്യൻ ,യൂത്ത് മൂവ്മെൻ്റ് ചേർത്തല യൂണിയൻ സെക്രട്ടറി അജയൻ പറയകാട്, ഷിബുലാൽ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭരണസമിതി ഭാരവാഹികളായി പി.ടി. മുരളി ശങ്കരാട്ട് (പ്രസിഡന്റ്), മുരളി കോയിപ്പറമ്പ് (വൈസ് പ്രസിഡൻ്റ്), എസ്.രജിമോൻ ( സെക്രട്ടറി), പി. പത്മകുമാർ (യൂണിയൻ കമ്മിറ്റി), മനോജ്, ശിവൻകുട്ടി ,ദേവദാസ്, എം.വി.രാജീവ്, സതീശൻ, മണിയൻ, മനോഹരൻ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) സമ്പത്ത് ,ശശികുമാർ ,ചന്ദ്രപ്പൻ (പഞ്ചായത്ത് കമ്മിറ്റി ) എന്നിവരെ തിരഞ്ഞെടുത്തു