മാവേലിക്കര: മഞ്ഞാടിത്തറ പടിഞ്ഞാറ് 4930ാം നമ്പർ മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം മാവേലിക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഇൻസ്പെക്ടർ ജയമോഹന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ജി.രാധാകൃഷ്ണപിള്ള റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണപിള്ള സ്വാഗതവും ജോ.സെക്രട്ടറി സോമൻ പിള്ള നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജി.ഉണ്ണികൃഷ്ണപിള്ള (പ്രസിഡന്റ്), ജി.രാധാകൃഷ്ണപിള്ള (സെക്രട്ടറി), ശശിധരൻ പിള്ള (വൈസ് പ്രസിഡന്റ്), സോമൻ പിള്ള (ജോ.സെക്രട്ടറി), ചെല്ലപ്പൻ പിള്ള (ട്രഷറാർ), ആർ.ബാലകൃഷ്ണപിള്ള, എൻ.രാധാകൃഷ്ണപിള്ള, രാമചന്ദ്രൻ നായർ, ഗോപാലകൃഷ്ണപിള്ള, വിശ്വനാഥപിള്ള, പ്രസാദ് (കമ്മിറ്റി അംഗങ്ങൾ), ഉണ്ണിപ്പിള്ള, കൃഷ്ണകുമാർ, ജയപ്രകാശ് (ഓഡിറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.