ഹരിപ്പാട്: വീട്ടിൽ വാറ്റുന്നതിനിടെ എത്തിയ എക്സൈസ് സംഘം 15 ലിറ്റർ ചാരായവും 240 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറാട്ടുപുഴ കിഴക്കേക്കരയിൽ പുതിയ വിള, വിജയ വിലാസത്തിൽ മണിലാലിന്റെ പേരിൽ കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് മണിലാൽ ഓടി രക്ഷപ്പെട്ടു.
ആലപ്പുഴ ഐ.ബിയിലെ പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ അംബികേശൻ, ടി.എ. വിനോദ്കുമാർ, സി.ഇ.ഒ മാരായ ടി. ജിയേഷ്, വി.കെ. രാജേഷ് കുമാർ, പി.യു. ഷിബു, ബി. രാജേഷ്, ഡ്രൈവർ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.