rashtrapati-bhavan

ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് അടച്ചിട്ട രാഷ്ട്രപതി ഭവൻ മ്യൂസിയം അഞ്ച് മുതൽ തുറക്കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സന്ദർശനത്തിന് അനുമതി. മുൻകൂട്ടി ബുക്കു ചെയ്തവരെ മാത്രമേ അനുവദിക്കൂ. തത്സമയ ബുക്കിംഗ് താത്കാലികമായി ഉണ്ടാകില്ല. ഒരുസമയം 25 സന്ദർശകർ മാത്രം. രാവിലെ ഒമ്പതര മുതൽ 11 വരെ, 11.30 മുതൽ ഉച്ചയ്ക്ക് ഒരു മണി, ഒന്നര മുതൽ മൂന്നു വരെ, മൂന്നര മുതൽ അഞ്ചു വരെ എന്നിങ്ങനെയാണ് സന്ദർശനസമയം. 50 രൂപ രജിസ്ട്രേഷൻ ഫീസായി ഈടാക്കും. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണമുള്ളവരെ മ്യൂസിയത്തിൽ പ്രവേശിപ്പിക്കില്ല.