covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മുക്തർ 99 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 96.12 ശതമാനമായി ഉയർന്നു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2.50 ലക്ഷമായി കുറഞ്ഞു. ആകെ രോഗബാധിതരിൽ 2.4 ശതമാനം മാത്രമാണിത്. ആഗോളതലത്തിൽ ഏറ്റവുമധികം പേർ രോഗമുക്തി നേടിയത് ഇന്ത്യയിലാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,079 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 22,926 പേർ രോഗമുക്തി നേടി.

224 പേർ കൂടി മരിച്ചു. ചികിത്സയിലുള്ളവരിൽ 62 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമാണ്.