ന്യൂഡൽഹി : തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ വിചാരണ ഷെഡ്യൂൾ നാളെ എറണാകുളത്തെ എൻ.ഐ.എ കോടതി തീരുമാനിക്കും.
കേസിലെ ഒന്നാം പ്രതി സവാദ് അടക്കമുള്ള പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും , പ്രതികളുടെ വിചാരണ പൂർത്തിയാക്കാൻ ഒരു വർഷം വേണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ ഒളിവിലായിരുന്ന ആറ് പ്രതികൾക്കെതിരെ 2017 ജൂൺ ഒന്നിന് ഫയൽ ചെയ്ത മൂന്നാം റിപ്പോർട്ടിൽ വിചാരണ ഉടൻ ആരംഭിക്കും. കേസിൽ 300ഓളം സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്.
ശിക്ഷയ്‌ക്കെതിരെ പ്രതികളുടെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാൽ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിചാരണ കോടതി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് പിന്നീട് അറസ്റ്റിലായ പ്രതികളുടെ വിചാരണയും വൈകുന്നത്.
2010 ജൂലായ് 4നാണ് മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കേസിലെ അഞ്ചാം പ്രതിയായിരുന്ന നജീബിനെ 2015ലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.കേസിലെ 37 പ്രതികളിൽ 31 പേരാണ് നേരത്ത വിചാരണ നേരിട്ടത്. ഇതിൽ 13 പേർ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. 18 പേരെ വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ഉയർത്തുന്നതിന് എൻ.ഐ.എ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു,