covaxin

ന്യൂഡ​ൽ​ഹി​:​ ​കൊ​വി​ഡ് ​പോ​രാ​ട്ട​ത്തി​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ഭി​മാ​നാ​ർ​ഹ​ ​നേ​ട്ടം​ ​പ്ര​ഖ്യാ​പി​ച്ച്,​ ​ര​ണ്ടു​ ​വാ​ക്സി​നു​ക​ളു​ടെ​ ​ഉ​പ​യോ​ഗ​ത്തി​ന് ​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ള​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​അ​ന്തി​മാ​നു​മ​തി.​ ​ഓ​ക്‌​സ്‌​ഫോ​ർ​ഡ് ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​ആ​സ്ട്ര​ ​സെ​ന​ക​ ​ക​മ്പ​നി​യും​ ​ചേ​ർ​ന്ന് ​വി​ക​സി​പ്പി​ച്ച് ​സീ​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ന്ത്യ​ ​നി​ർ​മ്മി​ക്കു​ന്ന​ ​കൊ​വി​ഷീ​ൽ​ഡ്,​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​ഭാ​ര​ത് ​ബ​യോ​ടെ​ക് ​ഐ.​സി.​എം.​ആ​റു​മാ​യി​ ​ചേ​ർ​ന്ന് ​ത​ദ്ദേ​ശീ​യ​മാ​യി​ ​വി​ക​സി​പ്പി​ച്ച​ ​കൊ​വാ​ക്‌​സി​ൻ​ ​എ​ന്നി​വ​ ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ ഉ​പാ​ധി​ക​ളോ​ടെ​ ​ഉ​പ​യോ​ഗി​ക്കാ​നാ​ണ് ​അ​നു​മ​തി.
ര​ണ്ടു​ ​വാ​ക്സി​നു​ക​ളു​ടെ​യും​ ​ഉ​പ​യോ​ഗ​ത്തി​ന് ​സെ​ൻ​ട്ര​ൽ​ ​ഡ്ര​ഗ്സ് ​സ്റ്രാ​ൻ​ഡേ​ർ​ഡ് ​ക​ൺ​ട്രോ​ൾ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​അ​നു​മ​തി​യെ​ന്ന് ​ഡ്ര​ഗ്‌​സ് ​ക​ൺ​ട്രോ​ള​ർ​ ​ജ​ന​റ​ൽ​ ​വി.​ജി.​ ​സൊ​മാ​നി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ക്ളി​നി​ക്ക​ൽ​ ​ട്ര​യ​ൽ​ ​രീ​തി​യി​ൽ​ ​നി​ശ്ചി​ത​ ​വി​ഭാ​ഗം​ ​ആ​ളു​ക​ളി​ൽ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​യോ​ടെ​യാ​യി​രി​ക്കും​ ​വാ​ക്സി​ൻ​ ​ഉ​പ​യോ​ഗം​ ​അ​നു​വ​ദി​ക്കു​ക.​ ​തെ​ക്കു​കി​ഴ​ക്ക​ൻ​ ​ഏ​ഷ്യ​ ​മേ​ഖ​ല​യി​ൽ​ ​കൊ​വി​ഡ് ​വാ​ക്‌​സി​ന് ​ആ​ദ്യ​മാ​യി​ ​അ​ടി​യ​ന്ത​ര​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​ഇ​ന്ത്യ​യു​ടെ​ ​ന​ട​പ​ടി​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​സ്വാ​ഗ​തം​ ​ചെ​യ്തു.
ഇ​ന്ത്യ​യി​ൽ​ 1600​ ​പേ​രി​ൽ​ ​ന​ട​ത്തി​യ​ ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ​ 70.42​ ​ശ​ത​മാ​നം​ ​ഫ​ല​പ്രാ​പ്തി​ ​തെ​ളി​യി​ച്ച​ ​കൊ​വി​ഷീ​ൽ​ഡ് ​പ​ല​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളും​ ​ഇ​തി​ന​കം​ ​ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​കൊ​വാ​ക്‌​സി​ൻ​ ​മൃ​ഗ​ങ്ങ​ളി​ലും​ 800​ ​വോ​ള​ന്റി​യ​ർ​മാ​രി​ലും​ ​പ​രീ​ക്ഷി​ച്ച് ​ര​ണ്ടാം​ ​ഘ​ട്ടം​ ​ഫ​ല​പ്ര​ദ​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കി.​ ​മൂ​ന്നാം​ഘ​ട്ട​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​തു​ട​രു​ന്ന​ ​ഘ​ട്ട​ത്തി​ൽ​ ​കൊ​വാ​ക്സി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യ​തി​നെ​ ​ചൊ​ല്ലി​ ​രാ​ഷ്‌​ട്രീ​യ​ ​വി​വാ​ദ​മു​യ​ർ​ന്ന​തി​നി​ടെ,​ ​ഭാ​ര​ത് ​ബ​യോ​ടെ​ക്കി​ന് ​വാ​ക്സി​ൻ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ലൈ​സ​ൻ​സ് ​അ​നു​വ​ദി​ച്ച് ​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ള​ർ​ ​ജ​ന​റ​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ഉ​ത്ത​ര​വി​റ​ക്കി.​
​പ​രീ​ക്ഷ​ണ​ത്തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​അ​പ്പ​പ്പോ​ൾ​ ​അ​റി​യി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ​ഇ​ത്.

വാക്സിനുകൾ പൂർണ സുരക്ഷിതം: സൊമാനി

വാക്‌സിൻ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സുരക്ഷയിൽ ചെറിയ ആശങ്കയുണ്ടായാൽപ്പോലും അനുമതി നൽകില്ല. ഇപ്പോഴത്തെ വാക്‌സിനുകൾ 110 ശതമാനം സുരക്ഷിതമാണ്. ചെറിയ പനി, വേദന, അലർജി എന്നീ പാർശ്വഫലങ്ങൾ എല്ലാ വാക്‌സിനുകൾക്കും സാധാരണമാണ്.

- വി.ജി. സൊമാനി, ഡ്രഗ്‌സ് കൺട്രോളർ ജനറൽ

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം: മോദി

രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് അനുമതി ലഭിച്ചതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഇവ ഇന്ത്യയിൽത്തന്നെ നിർമ്മിച്ചവയാണ്. ആത്മനിർഭർ ഭാരതിലൂടെ വിഭാവനം ചെയ്യുന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ശാസ്ത്രസമൂഹത്തിനുള്ള ഉത്സാഹമാണ് ഇതു കാണിക്കുന്നത്.

- നരേന്ദ്ര മോദി, പ്രധാനമന്ത്രി

ശാസ്ത്രജ്ഞർക്ക് സല്യൂട്ട്: അമിത് ഷാ

ചരിത്രനേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ഇന്ത്യയെ അഭിമാനത്തിലെത്തിച്ച കഠിനാദ്ധ്വാനികളും സമർത്ഥരുമായ ശാസ്ത്രജ്ഞർക്ക് സല്യൂട്ട്

- അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി

വാ​ക്സി​ൻ​ ​വില 1000,​ ​സ​ർ​ക്കാ​രി​ന് 200​ ​രൂപ

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഷീ​ൽ​ഡ് ​വാ​ക്‌​സി​ൻ​ ​സ​ർ​ക്കാ​രി​ന് 200​ ​രൂ​പ​യ്ക്കും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 1000​ ​രൂ​പ​യ്ക്കും​ ​ന​ൽ​കു​മെ​ന്ന് ​സീ​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​മേ​ധാ​വി​ ​അ​ദാ​ർ​ ​പൂ​ന​വാ​ല.​ ​ആ​ഴ്ച​ക​ൾ​ക്ക​കം​ ​വി​ത​ര​ണം​ ​തു​ട​ങ്ങും.​ ​അ​ഞ്ചു​ ​കോ​ടി​ ​ഡോ​സി​ന് ​അ​നു​മ​തി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​സൗ​ദി​ ​അ​റേ​ബ്യ​ ​അ​ട​ക്കം​ ​ചി​ല​ ​രാ​ജ്യ​ങ്ങ​ളു​മാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​നി​ല​വി​ൽ​ ​വാ​ക്‌​സി​ന്റെ​ ​ക​യ​റ്റു​മ​തി​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചി​ട്ടി​ല്ല.​ ​ഇ​തി​ന് ​വൈ​കാ​തെ​ ​ആ​വ​ശ്യ​പ്പെ​ടും.​അ​നു​മ​തി​ ​ല​ഭി​ച്ചാ​ൽ​ 68​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​വാ​ക്‌​സി​ൻ​ ​വി​ൽ​ക്കാം.​ ​മി​നി​റ്റി​ൽ​ 5,000​ ​ഡോ​സ് ​വാ​ക്‌​സി​ൻ​ ​ഉ​ത്പാ​ദി​പ്പി​ക്കാ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ​ശേ​ഷി​യു​ണ്ടെ​ന്നും​ ​പൂ​ന​വാ​ല​ ​പ​റ​ഞ്ഞു.

ആ​ദ്യം​ ​കൊ​വി​ഷീ​ൽ​ഡ് മാ​ത്രം​:​ ​എ​യിം​സ്

ന്യൂ​ഡ​ൽ​ഹി​:​ ​ഭാ​ര​ത് ​ബ​യോ​ടെ​ക് ​വി​ക​സി​പ്പി​ച്ച​ ​കൊ​വാ​ക്‌​സി​ൻ​ ​ഉ​ട​ൻ​ ​ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ​എ​യിം​സ് ​മേ​ധാ​വി​ ​ഡോ.​ ​ര​ൺ​ദീ​പ് ​ഗു​ലേ​റി​യ.​ ​കൊ​വാ​ക്‌​സി​ന്റെ​ ​ക്ലി​നി​ക്ക​ൽ​ ​പ​രീ​ക്ഷ​ണം​ ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​ ​മു​ൻ​പ് ​അ​ന്തി​മാ​നു​മ​തി​ ​ന​ൽ​കി​യ​തി​നെ​തി​രെ​ ​പ്ര​തി​പ​ക്ഷം​ ​അ​ട​ക്കം​ ​രം​ഗ​ത്തെ​ത്തി​യ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​വി​ശ​ദീ​ക​ര​ണം.

ആ​ദ്യ​ ​ആ​ഴ്ച​ക​ളി​ൽ​ ​കൊ​വി​ഷീ​ൽ​ഡ് ​വാ​ക്‌​സി​ൻ​ ​മാ​ത്ര​മാ​യി​രി​ക്കും​ ​വി​ത​ര​ണം​ ​ചെ​യ്യു​ക.​ ​അ​പ്പോ​ഴേ​ക്കും​ ​കൊ​വാ​ക്സി​ൻ​ ​മൂ​ന്നാം​ഘ​ട്ട​ ​പ​രീ​ക്ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും​ ​വാ​ക്‌​സി​ന്റെ​ ​കാ​ര്യ​ക്ഷ​മ​ത,​ ​ഡോ​സേ​ജ്,​ ​സു​ര​ക്ഷി​ത​ത്വം​ ​തു​ട​ങ്ങി​യ​വ​ ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ല​ഭി​ച്ച​ ​ശേ​ഷ​മാ​യി​രി​ക്കും​ ​വി​ത​ര​ണ​ത്തി​ന് ​ല​ഭ്യ​മാ​ക്കു​ക​യെ​ന്നും​ ​ഡോ.​ ​ഗു​ലേ​റി​യ​ ​ഒ​രു​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ത്തി​ന് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.