tharoor

ന്യൂഡൽഹി: ക്ളിനിക്കൽ പരീക്ഷണം പൂർത്തിയാക്കാത്ത കൊവാക്‌സിന് അംഗീകാരം നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ രംഗത്ത്. കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോൾ അംഗീകാരം നൽകിയത് അപക്വവും അപകടകരവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഇതിൽ വ്യക്തത വരുത്തണമെന്നും പരീക്ഷണം പൂർത്തിയാകുന്നതുവരെ ഉപയോഗം ഒഴിവാക്കണമെന്നും തരൂർ ട്വീറ്റ് ചെയ്തു. വാക്സിൻ പരീക്ഷണം പൂർത്തിയാകാതെ ഉപയോഗാനുമതി പാടില്ലെന്ന ആഗോള നിയമം ലംഘിച്ചതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കണമെന്ന് ജയ്റാം രമേഷ് പറ‌ഞ്ഞു. കോൺഗ്രസ് നേതാക്കളായ സൽമാൻ നിസാമി, ആനന്ദ് ശർമ തുടങ്ങിയവരും കൊവാക്സിൻ അനുമതിയെ വിമർശിച്ചു.

മോദിയുടെ മന്ത്രിമാർക്കും ഡ്രഗ്സ് കൺട്രോളറുടെ ഓഫീലെ ഉദ്യോഗസ്ഥർക്കും നൽകിയതിനു ശേഷം മതി, മറ്റുള്ളവരിൽ കൊവാക്സിൻ ഉപയോഗിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

കു​റു​ക്ക് ​വ​ഴി​യി​ലൂ​ടെ​ ​വാ​ക്സി​ന് ​അ​നു​മ​തി
ന​ൽ​കു​ന്ന​ത് ​ജ​ന​ങ്ങ​ളു​ടെ​ ​വി​ശ്വാ​സ്യ​ത​ ​ത​ക​ർ​ക്കും​:​ ​യെ​ച്ചൂ​രി

ന്യൂ​ഡ​ൽ​ഹി​ ​:​ ​രാ​ഷ്ട്രീ​യ​ ​ലാ​ഭ​ത്തി​നാ​യി​ ​കു​റു​ക്കു​വ​ഴി​യി​ലൂ​ടെ​ ​കൊ​വി​ഡ് ​വാ​ക്‌​സി​ന് ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​ത് ​രാ​ജ്യ​ത്തെ​ ​മ​രു​ന്ന് ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യു​ടെ​ ​വി​ശ്വാ​സ്യ​ത​ ​ത​ക​ർ​ക്കു​മെ​ന്ന് ​സി​പി​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​താ​റാം​ ​യെ​ച്ചൂ​രി.​ ​വാ​ക്‌​സി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​യോ​ഗ​ത്തി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​ ​വി​ട​ണം.​ ​രാ​ജ്യാ​ന്ത​ര​ ​ത​ല​ത്തി​ൽ​ ​ഇ​ങ്ങ​നെ​ ​ചെ​യ്യാ​റു​ണ്ട്.​ ​ജ​ന​ങ്ങ​ളു​ടെ​ ​വി​ശ്വാ​സ്യ​ത​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​ഈ​ ​ന​ട​പ​ടി​ ​പി​ന്തു​ട​ര​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ക്സി​നേ​ഷ​ന്
മാ​ർ​ഗ​രേഖ

​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ 2​-​ 8​ ​ഡി​ഗ്രി​ ​വ​രെ​ ​ഊ​ഷ്മാ​വി​ൽ​ ​സൂ​ക്ഷി​ക്ക​ണം​​ ​വാ​ക്സി​നേ​ഷ​നു​ ​ശേ​ഷം​ 30​ ​മി​നി​റ്റ് ​വി​ശ്ര​മം​ ​ആ​വ​ശ്യ​മാ​ണ്​ 28​ ​ദി​വ​സ​ത്തെ​ ​സ​മ​യ​ത്തി​ൽ​ ​ര​ണ്ടു​ ​ഡോ​സ് ​വാ​ക്സി​നാ​ണ് ​ന​ൽ​കു​ക​​ ​ര​ണ്ടാം​ ​ഡോ​സ് ​ക​ഴി​ഞ്ഞ്,​ ​ര​ണ്ടാ​ഴ്ച​യ്ക്ക​കം​ ​ആ​ന്റി​ബോ​ഡി​യു​ണ്ടാ​കും​​ ​നി​ല​വി​ൽ​ ​കൊ​വി​ഡ് ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ,​ ​അ​തു​ ​മാ​റി​ 14​ ​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​മാ​ത്രം​ ​വാ​ക്സി​നെ​ടു​ക്കു​ക​​ ​കാ​ൻ​സ​ർ,​ ​പ്ര​മേ​ഹ​ ​രോ​ഗി​ക​ൾ​ ​കൃ​ത്യ​മാ​യി​ ​വാ​ക്സി​ൻ​ ​എ​ടു​ത്തി​രി​ക്ക​ണം.​​ ​വി​വി​ധ​ ​അ​സു​ഖ​ങ്ങ​ൾ​ക്ക് ​മ​രു​ന്നു​ ​ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ​സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ​ ​ത​ന്നെ​ ​വാ​ക്സി​ൻ​ ​എ​ടു​ക്കാം​​ ​പ​നി,​ ​ത​ല​വേ​ദ​ന,​ ​ശ​രീ​ര​വേ​ദ​ന​ ​തു​ട​ങ്ങി​യ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​വാ​ക്സി​നേ​ഷ​നു​ ​ശേ​ഷം​ ​സ്വാ​ഭാ​വി​ക​മാ​ണ്.​ ​ര​ജി​സ്ട്രേ​ഷ​ൻ​നി​‌​ർ​ബ​ന്ധം​​ ​വാ​ക്സി​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​മു​ത​ൽ​ ​നി​രീ​ക്ഷ​ണം​ ​വ​രെ,​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​മു​ഴു​വ​ൻ​ ​പാ​ലി​ച്ച് ​ട്ര​യ​ൽ​ ​റ​ൺ​ ​മാ​തൃ​ക​യി​ലാ​കും​ ​മ​രു​ന്ന് ​വി​ത​ര​ണം​​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​വ​ർ​ക്കാ​കും​ ​മ​രു​ന്ന് ​ല​ഭി​ക്കു​ക​​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ്,​ ​സ​ർ​ക്കാ​രി​ന്റെ​ ​ഹെ​ൽ​ത്ത് ​കാ​‌​ർ​ഡ്,​ ​ആ​ധാ​ർ,​ ​വോ​ട്ട​ർ​ ​ഐ.​ഡി,​ ​പാ​ൻ​ ​കാ​ർ​ഡ്,​ ​പാ​സ്പോ​ർ​ട്ട് ​തു​ട​ങ്ങി​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​ക​ൾ​ ​ര​ജി​സ്ട്രേ​ഷ​ന് ​നി​ർ​ബ​ന്ധം​​ ​വാ​ക്സി​നേ​ഷ​ൻ​ ​ദി​വ​സം,​ ​സ്ഥ​ലം,​ ​സ​മ​യം​ ​എ​ന്നീ​ ​വി​വ​ര​ങ്ങ​ൾ​ ​എ​സ്.​എം.​എ​സ് ​ആ​യി​ ​ഫോ​ണി​ലെ​ത്തും