ന്യൂഡൽഹി :കന്നുകാലികളെ കടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും, അവയെ ഗോശാലകളിലേക്ക് മാറ്റുന്നതിനുമായി 2017 ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമത്തിനെ വിമർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. കാലികൾ സാധാരണക്കാരുടെ വരുമാന മാർഗത്തിന്റെ ഭാഗമാണെന്നും നിയമം ഭേദഗതി വരുത്തിയില്ലെങ്കിൽ ചട്ടങ്ങൾ സ്റ്റേ ചെയ്യുമെന്നും ബഫല്ലോ ട്രെയ്‌ഡേഴ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ച് കൊണ്ട് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
മൃഗങ്ങളോടുഉള്ള അതിക്രമം തടയുന്നതിനുഉളള നിയമത്തിലെ 29ാം വകുപ്പിന്റെ ഘടക വിരുദ്ധമാണ് ചട്ടങ്ങളിലെ വിവിധ നിർദ്ദേശങ്ങൾ. ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച നിലപാട് സത്യവാംഗ്മൂലത്തിലൂടെ അറിയിക്കാൻ കോടതി കോടതി നിർദേശിച്ചു. ചട്ടങ്ങൾക്ക് എതിരായ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.