girl-student

ന്യൂഡൽഹി: ക്ലാസിൽ കയറുന്ന പെൺകുട്ടികൾക്ക് ദിവസവും 100 രൂപ. പെൺകുട്ടികൾ സ്‌കൂളുകളിലും കോളജുകളിലും വരുന്നുണ്ട് എന്ന് ഉറപ്പുവരുത്താനായി അസം സർക്കാർ കൊണ്ടുവന്ന സാമ്പത്തിക പാക്കേജിന്റെ ഭാഗമാണിത്.

ക്ലാസിൽ പെൺകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത് ബിശ്വ ശർമ്മയാണ് സർക്കാരിന്റെ പുതിയ പദ്ധതി വിശദീകരിച്ചത്. ക്ലാസുകളിൽ ഇരിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഉടൻ തന്നെ ഓരോ ദിവസവും നൂറ് രൂപ വീതം നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിന് പുറമേ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ സർക്കാർ പണം നിക്ഷേപിക്കും. ബിരുദ വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ 1500 രൂപ നിക്ഷേപിക്കും. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ ബുക്ക് വാങ്ങുന്നതായി 2000 രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷം തന്നെ പദ്ധതിയെ കുറിച്ച് ആലോചിച്ചിരുന്നതാണ്. എന്നാൽ കൊവിഡ് കാരണം നീണ്ടുപോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.