ന്യൂഡൽഹി: ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 38 ആയി ഉയർന്നു. പുതുതായി 9 പേർക്ക് കൂടി രോഗബാധ കണ്ടെത്തി.അതേസമയം, ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി 20,000ത്തിൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 16,504 പേർക്ക് മാത്രമാണ് രോഗബാധ. 19,557 പേർ രോഗമുക്തരായി. 214 പേർ മരിച്ചു. ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2,43,953 ആയി കുറഞ്ഞു. രോഗമുക്തരുടെ എണ്ണം 99,46,867 ആയി ഉയർന്നു.