sanjiv-bhatt

ന്യൂഡൽഹി:ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും മോദിയുടെ കടുത്ത വിമർശകനുമായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജനുവരി മൂന്നാമത്തെ ആഴ്ച ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട മൂന്നംഗ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും. 30 വർഷം മുമ്പുള്ള പ്രഭുദാസ് വൈഷ്ണവി കസ്റ്റഡി മരണക്കേസിലാണ് ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതി 2019ൽ തടവു ശിക്ഷ വിധിച്ചത്. 2015ൽ സർവീസിൽ നിന്ന് നീക്കി. 2018ൽ സജ്ഞീവിനെ അറസ്റ്റ് ചെയ്തു.