ന്യൂഡൽഹി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്
ചോദ്യം ചെയ്തു.
കിഴക്കൻ ഡൽഹിയിലെ സുഖ്ദേവ് വിഹാറിലെ വാദ്രയുടെ ഓഫിസിലെത്തിയാണ് അധികൃതർ അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. ഒൻപത് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യൽ രാത്രി എട്ടു മണിയോടെയാണ് അവസാനിച്ചത്. തന്റെ ഭാഗത്ത് നിന്ന് നികുതി ഒടുക്കുന്നതുമായി ബന്ധപ്പെട്ട് വീഴ്ചകളുണ്ടായിട്ടില്ലെന്നും കർഷക പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള മൊഴിയെടുക്കലെന്നും വാദ്ര വ്യക്തമാക്കി. അധികൃതരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും തനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്നും വാദ്ര പറഞ്ഞു.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് വാദ്ര. ലണ്ടനിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസാണ് ഇതിൽ പ്രധാനം. 2018ൽ രജിസ്റ്റർ ചെയ്ത കേസിൽ നിരന്തരം ഇദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.