arrest

ന്യൂഡൽഹി :നികുതി വെട്ടിപ്പ് നടത്തിയ 180 പേർ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ അറസ്റ്റിലായെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ഡോ.അജയ് ഭൂഷൺ പാണ്ഡെ. അറസ്റ്റിലായവരിൽ കമ്പനികളുടെ മാനേജിംഗ് ഡയറക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും ഉൾപ്പെടും.

നിർമിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യുന്ന വിവിധ ഏജൻസികളിൽ നിന്നുള്ള കണക്കുകളാണ് നികുതി വകുപ്പിന്റെ പക്കലുള്ളത്.

രേഖകളിൽ പൊരുത്തക്കേടുള്ള നികുതിദായകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചരക്ക് സേവന നികുതി (ജി.എസ്.ടി) പിരിവ് ഡിസംബർ മാസത്തിൽ 1.15 ലക്ഷം കോടി രൂപയിലെത്തി. ഇത് റെക്കോഡ് ആണ്. രാജ്യം സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണെന്നും പാണ്ഡെ പറഞ്ഞു.