rbi-governor

ന്യൂഡൽഹി : കൊവിഡ് കാലത്തെ ഏർപ്പെടുത്തിയ ബാങ്ക് വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി നിർദ്ദേശങ്ങൾ ലംഘിച്ച ആർ.ബി.ഐ. ഗവർണർക്കെതിരെ കേസെടുക്കണമെന്ന് ഹ‌ർ‌‌‌ജി.മൊറട്ടോറിയം ബാധകമാക്കുമ്പോൾ വായ്പയുടെ തിരിച്ചടവു മുടങ്ങിയതായി കണക്കാക്കി കിട്ടാക്കട ഗണത്തിൽ പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകാൻ പാടില്ലെന്ന നിബന്ധന ലംഘിച്ചുവെന്ന് ആരോപിച്ച് എസ്.ബി.ഐയ്ക്കും ആർ.ബി.ഐ. ഗവർണർക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. അജയ് കുമാർ ബർബ്രുവാനെ മക്കാനെയാണ് ഹർജിക്കാരൻ. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.