sc-of-india

ന്യൂഡൽഹി :രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള 3 കിലോമീറ്റർ ഭാഗം പുനർനിർമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്റ്റ പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജികളിൽ ഇന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് രാവിലെ പത്തരയോടെ വിധി പറയും. പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടിട്ടുണ്ടെങ്കിലും പദ്ധതിയുടെ പണി സുപ്രീംകോടതി തത്കാലം നിറുത്തിവച്ചിരിക്കയാണ്.