ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി തുഷാർ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.എൽ സന്തോഷ് ജനുവരി 15ന് കേരളത്തിലെത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻ.ഡി.എയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തും.
സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ബി.ഡി.ജെ.എസ് നേതാവ് എ.ജി .തങ്കപ്പനെ കൂടാതെ, അഡ്വ. സംഗീത വിശ്വനാഥന്റെ പേരും ബി.ഡി.ജെ.എസ് കേന്ദ്രത്തിന് കൈമാറി.എ.ജി തങ്കപ്പൻറെ പ്രായപരിധി ചൂണ്ടിക്കാട്ടി മറ്റൊരാളുടെ പേര് കൂടി നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.