covaxine

ന്യൂഡൽഹി: വാക്സിനുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി കൊവാക്സിന്റെ നിർമ്മാതാക്കൾ. ലോകത്തെ ഏറ്റവും സുരക്ഷിതമായ കൊവിഡ് വാക്‌സിനാണ് കൊവാക്‌സിനെന്നും 200 ശതമാനം സത്യസന്ധമായ ക്ലിനിക്കൽ പരീക്ഷണമാണ് നടത്തിയതെന്നും ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ല പറഞ്ഞു. ഡാറ്റകളിൽ പൂർണമായും സുതാര്യതയുണ്ട്. 16 വാക്സിനുകൾ നിർമ്മിച്ച ആഗോള കമ്പനിയാണ് ഭാരത് ബയോടെക്. അനുഭവപരിചയക്കുറവില്ല. കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ അഞ്ച് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ഏക കമ്പനിയാണിത്. നിരവധി രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ബ്രിട്ടൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നു.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ 26000 പേരിലാണ് കൊവാക്‌സിൻ പരീക്ഷണം നടത്തുന്നത്. കുത്തിവയ്പ്പിന് പകരം വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് മൂക്കിലൊഴിക്കാവുന്ന തരത്തിൽ കൊവാക്‌സിൻ തയാറാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ഒരു ഇന്ത്യൻ കമ്പനിയായതിനാൽ വിമർശനം ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.