abortion

ന്യൂഡൽഹി: അതിജീവിക്കാനാവാത്ത വിധം ഗുരുതര പ്രശ്നങ്ങളുള്ളതിനാൽ 25 ആഴ്ചയായ ഗർഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ നടത്താൻ യുവതിക്ക് ഡൽഹി ഹൈക്കോടതി അനുമതി നല്കി.

ഗർഭസ്ഥ ശിശുവിന് രണ്ട് വൃക്കകളുമില്ലെന്നും അതിജീവനം സാദ്ധ്യമല്ലെന്നും ചൂണ്ടിക്കാട്ടി 25കാരി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. വിഷയത്തിൽ അഖിലേന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടും പരിഗണിച്ചു. 20 ആഴ്ച കഴിഞ്ഞാൽ ഗർഭഛിദ്രത്തിന് രാജ്യത്ത് അനുമതിയില്ല. ഇതേതുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.