parliment

ന്യൂഡൽഹി: പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം 29 മുതൽ ഏപ്രിൽ എട്ടുവരെ രണ്ട് ഘട്ടമായി നടത്താൻ കേന്ദ്രപാർലമെന്ററികാര്യ കാബിനറ്റ് സമിതി ശുപാർശ ചെയ്തതായി റിപ്പോർട്ട്. 29ന് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിക്കും. ആദ്യ ഘട്ടം ഫെബ്രുവരി 15ന് അവസാനിക്കും. മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ടുവരെയായിരിക്കും രണ്ടാംഘട്ട സമ്മേളനം. മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ, കൊവിഡ് പരിശോധന തുടങ്ങി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം നടത്തുക. കൊവിഡ് പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനമുണ്ടായിരുന്നില്ല.