ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജനിതക മാറ്റംവന്ന കൊവിഡിന്റെ വ്യാപനത്തെ തുടർന്ന് യു.കെയിൽ ലോക്ക് ഡൗൺ അടക്കം അതിതീവ്ര നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണിതെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
റിപ്പബ്ലിക് ദിന പരിപാടികളിലേക്ക് മുഖ്യാതിഥിയായിട്ടാണ് ബോറിസിനെ ഇന്ത്യ ക്ഷണിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ബോറിസ് ജോൺസൻ ഖേദം രേഖപ്പെടുത്തി. നിലവിൽ ബ്രിട്ടണിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് ബോറിസ് രാജ്യത്ത് തുടരേണ്ടത് ആവശ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സന്ദർശനം റദ്ദാക്കിയതായി വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
.