ന്യുഡൽഹി: ഇ.പി.എഫ് പെൻഷൻ സ്‌കീം സംബന്ധിച്ച ചട്ടങ്ങൾ പാർലമെന്റിന്റെ സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റി സമഗ്രമായി പരിശോധിക്കുമെന്ന് കമ്മിറ്റിംഗമായ എൻ.കെ. പ്രേമചന്ദ്രൻ എം.പി.അറിയിച്ചു. പ്രേമചന്ദ്രന്റെ ആവശ്യപ്രകാരമാണ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നത്.പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾക്ക് അനുരോധമായി വേണം ചട്ടങ്ങളും മെമ്മോറാണ്ടവും മാർഗ്ഗ നിർദ്ദേശങ്ങളും വിജ്ഞാപനം ചെയ്യേണ്ടതും നടപ്പാക്കേണ്ടതും. എന്നാൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടപ്പാക്കുന്ന പല വ്യവസ്ഥകളും പാർലമെന്റ് പാസാക്കിയ നിയമവ്യവസ്ഥകൾക്ക് അനരോധമല്ലെന്ന വ്യാപകമായ ആക്ഷേപമുണ്ട്. ഇ.പി. എഫ് പെൻഷൻ വ്യവസ്ഥകളെ സംബന്ധിച്ച് കമ്മിറ്റി ചർച്ച ചെയ്യും.