ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി പുനരുജ്ജീവനത്തിന് കേന്ദ്രസർക്കാരിന്റെ ധനസഹായം ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി സംസ്ഥാന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി. പുതിയ ബസുകൾ വാങ്ങുന്നതിനു പകരം 3000 ഓർഡിനറി ബസുകളെ സി.എൻ.ജി - എൽ.എൻ.ജി ബസുകളാക്കി മാറ്റാൻ 500 കോടി രൂപയുടെ ധനസഹായം ചോദിച്ചു. സി.എൻ.ജി ബസുകൾ വാങ്ങുമ്പോൾ നൽകേണ്ട ജി.എസ്.ടി 28 ൽ നിന്നും 18 ശതമാനമായി കുറയ്ക്കണം. ദേശീയപാതയിലെ ടോൾ തുക കെ.എസ്.ആർ.ടി.സിക്ക് താങ്ങാവുന്ന നിലയിൽ കുറച്ചുനൽകണം.
നിതിൻ ഗഡ്കരിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറും പങ്കെടുത്തു.