ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് അഭിവൃദ്ധിയുണ്ടാകുമെന്ന് പ്രചരിപ്പിച്ചുള്ള ജപമാലകൾ അടക്കമുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം തടയണമെന്ന് ബോംബെ ഹൈക്കോടതി. പരസ്യം നൽകുന്ന കമ്പനികൾക്കും ചാനലുകൾക്കും അതിൽ അഭിനയിക്കുന്ന നടീനടന്മാർക്കുമെതിരെ കൂടോത്ര നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.
ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടു. പൊതുതാല്പര്യ ഹർജിയിൽ ജസ്റ്റിസുമാരായ തനാജി നൽവാടെ, മുകുന്ദ് സെവ്‌ലിക്കർ എന്നിവരുടെതാണ് ശ്രദ്ധേയമായ വിധി. എല്ലാവരും അടിസ്ഥാനപരമായി വിദ്യാഭ്യാസമുള്ളവരാണെങ്കിലും ശാസ്ത്രീയമായ വളർച്ച ഉണ്ടായിട്ടില്ലെന്നും വിദ്യാസമ്പന്നർ പോലും മന്ത്രതന്ത്രങ്ങളിൽ ആകൃഷ്ടരാകുന്നുവെന്നും കോടതി പറഞ്ഞു.