ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം ഒരു കോടി കടന്നു. രോഗമുക്തി നിരക്ക് 96.36 ശതമാനമായി വർദ്ധിച്ചു. ആകെ മരണം 1.50 ലക്ഷം കടന്നു. ആകെ രോഗികൾ 1.04 കോടിയോടടുത്തു. അതേസമയം ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം 71 ആയി. പുതുതായി 13 പേർക്ക് കൂടി വകഭേദം വന്ന കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് കഴിഞ്ഞ 12 ദിവസമായി പ്രതിദിന മരണം 300ൽ താഴെയാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 264 പേരാണ് മരിച്ചത്. 21,314 പേർ രോഗമുക്തരായി. 18,088 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. പുതിയ രോഗമുക്തരും പ്രതിദിന രോഗികളും കൂടുതൽ കേരളത്തിലാണ്.