halal-meet
halal meet

ന്യൂഡൽഹി: ഹലാൽ ഉത്പന്നങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നടത്തി വരുന്ന വിദ്വേഷ പ്രചരണങ്ങൾക്കിടെ മാംസ കയറ്റുമതി മാന്വലിൽ നിന്ന് 'ഹലാൽ" എന്ന വാക്ക് അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട് ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) നീക്കം ചെയ്തു. ഹലാൽ മാംസം സംബന്ധിച്ച് കേന്ദ്ര സർക്കാർ ചട്ടങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെഡ് മീറ്റ് മാന്വലിൽ നിന്ന് ഈ വാക്ക് നീക്കം ചെയ്തത്.

'ഇസ്‌ലാമിക രാജ്യങ്ങളുടെ മാനദണ്ഡം അനുസരിച്ച് മൃഗങ്ങളെ ഹലാൽ രീതിയിൽ അറുത്തതായിരിക്കണം' എന്ന പരാമർശം പുതിയ മാന്വലിൽ നിന്ന് നീക്കി.

'ഇറക്കുമതി രാജ്യങ്ങളുടെ മാനദണ്ഡങ്ങൾ അനുസരിച്ച് അറുത്തവയായിരിക്കണം' എന്നാണ് പുതിയ മാന്വൽ പറയുന്നത്. ഇസ്‌ലാമിക രാജ്യങ്ങൾ അനുശാസിക്കുന്ന ഹലാൽ രീതി സംബന്ധിച്ച വിശദീകരണവും മാന്വലിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക കയറ്റുമതികൾക്ക് മേൽനോട്ടം നൽകുന്ന ഏജൻസിയാണ് എ.പി.ഇ.ഡി.എ.