ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വിതരണം തുടങ്ങാനിരിക്കെ നാളെ രാജ്യവ്യാപകമായി രണ്ടാംഘട്ട ഡ്രൈ റൺ നടക്കും. രാജ്യത്തെ 718 ജില്ലകളിലും ഡ്രൈ റൺ ഉണ്ടാകും. എല്ലാ ജില്ലകളിലും മൂന്നോ നാലോ വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണ നടപടികളുടെ ഫലപ്രാപ്തി വിലയിരുത്തൽ നടത്തുക. ഒരാഴ്ചയ്ക്കുള്ളിൽ വാക്‌സിൻ വിതരണം നടത്താനാണ് കേന്ദ്ര നീക്കം.
ഇന്ന് 12.30ന് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ വീഡിയോ കോൺഫറൻസ് ചർച്ച നടത്തും. ഈ യോഗത്തിൽ വാക്സിൻ വിതരണത്തിന്റെ വിശദാംശങ്ങൾ സംസ്ഥാനങ്ങളെ അറിയിക്കും.