ന്യൂഡൽഹി: ലോക നേതാക്കളുമായി ബന്ധം പെരുപ്പിച്ചുകാട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അതിന് പകരം പാർലമെന്റിൽ കൂടുതൽ സമയം ചെലവഴിക്കുകയാണ് അദ്ദേഹം വേണ്ടതെന്നും കുറ്റപ്പെടുത്തി അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥയുടെ നാലാം വാള്യമായ ദ പ്രസിഡൻഷ്യൽ ഇയേഴ്‌സ് : 2012 - 2017 നവാസ് ഷരീഫിനെ ലാഹോറിലെത്തി കണ്ടത് അനാവശ്യവും അസ്ഥാനത്തുമായെന്നും പുസ്കത്തിലുണ്ട്.
ചൊവ്വാഴ്ചയാണ് നാലാം വാള്യം പുറത്തിറങ്ങിയത്. മരിക്കുന്നതിന് മുൻപ് പുസ്തകത്തിന്റെ കരടിന് അദ്ദേഹം അന്തിമാനുമതി നൽകിയിരുന്നു.
ഏകാധിപത്യമനസ്സോടെയാണ് മോദിയുടെ പ്രവർത്തനമെന്നും എതിർക്കുന്നവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാൻ അദ്ദേഹം തയാറാകണമെന്നും പ്രണബ് ആവശ്യപ്പെടുന്നുണ്ട്. ആദ്യ അഞ്ചു വർഷം കൂടുതൽ ഏകാധിപത്യ മനസ് പ്രകടമാക്കിയെന്നും കുറ്റപ്പെടുത്തലുണ്ട്. ജവഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, അടൽ ബിഹാരി വാജ്‌പെയ്, സിംഗ് തുടങ്ങിയവരെ മോദി മാതൃകയാക്കാനും ഉപദേശിക്കുന്നു.
നല്ല ഭരണം കാഴ്ചവെക്കേണ്ട നേരത്ത് യു.പി.എ സഖ്യം നിലനിർത്താനുള്ള ഓട്ടത്തിലായിരുന്നു മൻമോഹൻ സിംഗെന്നും പ്രണബ് കുറിച്ചിട്ടുണ്ട്. തനിക്ക് സജീവ രാഷ്ട്രീയത്തിൽ നിലനിൽക്കാൻ സാധിച്ചിരുന്നുവെങ്കിൽ കോൺഗ്രസിന് അധികാരം പോകില്ലായിരുന്നുവെന്നും പ്രണബ് പുസ്കത്തിൽ കുറിയ്ക്കുന്നു.