old-age

ന്യൂഡൽഹി: ഇന്ത്യയിലെ 75 ദശലക്ഷം വയോജനങ്ങൾ, അല്ലെങ്കിൽ 60ന് മുകളിലുള്ള രണ്ടിൽ ഒരാൾ, മാറാവ്യാധികളാൽ വലയുകയാണെന്ന് ലോഞ്ചിറ്റി യൂഡിനൽ ഏജിംഗ് സ്റ്റഡി ഇൻ ഇന്ത്യയുടെ പഠനം. പ്രായമായവരെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ പഠനമാണിത്.

40 ശതമാനം പേർക്ക് ഏതെങ്കിലും തരത്തിലുള്ള ഭിന്നശേഷിയുണ്ട്. 20ശതമാനം പേർ ഉയർന്ന മാനസിക വെല്ലുവിളി അനുഭവിക്കുന്നു. 27ശതമാനം പേർക്ക് ഒന്നിലധികം രോഗങ്ങളുണ്ട്. ഇത് ഏകദേശം 35 ദശലക്ഷം പേർ വരും. 45 ദശലക്ഷം പേർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും രക്തസമ്മർദ്ദവുമുണ്ട്. 20 ദശലക്ഷത്തോളം പേർ പ്രമേഹ രോഗികളാണ്.

പ്രായമായവരിൽ 24ശതമാനം പേർക്ക് നടത്തം, ഭക്ഷണം കഴിക്കൽ, ശുചിമുറി ഉപയോഗിക്കുക തുടങ്ങിയ ദിനചര്യകൾക്ക് പ്രയാസമുണ്ട്. 90ശതമാനം ആളുകളെയും വീട്ടിൽ തന്നെ പരിപാലിക്കാമെന്നു കരുതിയാലും 10ശതമാനം പേർക്ക് പ്രൊഫഷണൽ സഹായം ആവശ്യമാണ്.