jee

ന്യൂഡൽഹി :ഐ.ഐ.ടി പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (അഡ്വാൻസ്ഡ് 2021)

ജൂലായ് മൂന്നിന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു. ഖരഗ്പുർ ഐ. ഐ. ടിക്കാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല.

പ്രവേശനത്തിന് പ്ലസ് ടുവിന് 75% മാർക്ക് വേണമെന്ന നിബന്ധനയിൽ കൊവിഡ് സാഹചര്യത്തിൽ ഇളവുണ്ട്. പ്ലസ് ടു ജയിച്ചവർക്കെല്ലാം പരീക്ഷ എഴുതാം. ജെ.ഇ.ഇ മെയിനിൽ യോഗ്യത നേടിയ 2.5 ലക്ഷം പേർക്കാണ് ജെ.ഇ.ഇ അഡ്വാൻസ്ഡിന് അപേക്ഷിക്കാനാവുക.

എൻ.ഐ.ടികൾ, എ.ഐ.ഐ.ടികൾ, സി.എഫ്.ടി.ഐകൾ മുതലായ ദേശീയ സ്ഥാപനങ്ങളിൽ ഫുൾ ടൈം ബി.ഇ / ബി.ടെക് / ബി.ആർക് / ബി.പ്ലാനിംഗ് കോഴ്‌സുകളിൽ അഖിലേന്ത്യാ പ്രവേശനത്തിനുള്ള ജെ.ഇ.ഇ (മെയിൻ 2021) കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 23 മുതൽ 26 വരെ, മാർച്ച് 15,​ 18, ഏപ്രിൽ 27,​ 30, മേയ് 24,​ 28 എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് പരീക്ഷ. ഈ മാസം 16 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.