abu-saleem

ന്യൂഡൽഹി:കുറ്റവാളികളെ കൈമാറുന്നതിന് പോർച്ചുഗലിലെ നീതിന്യായവകുപ്പ് പാസാക്കിയ ഉത്തരവുകൾ ഇന്ത്യൻ കോടതികൾ കർശനമായി പാലിച്ചിട്ടില്ലെന്ന് കാട്ടി 1993 ലെ മുംബയ് സ്‌ഫോടനപരമ്പര കേസിലെ പ്രതി അബു സലീം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. മൗലീകാവകാശം ലംഘിച്ചെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയുമായി ബോബെ ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.മഹാരാഷ്ട്രയിലെ തലോജ ജയിലിൽ നിന്നും തന്നെ തിഹാറിലേക്ക് മാറ്റമെന്ന് അപേക്ഷയും കോടതി പരിഗണിച്ചില്ല.

അബു സലീമിനെ പോർച്ചുഗലിലെ ലിസ്ബൺ കോടതി ഇന്ത്യയ്ക്ക് കൈമാറുന്നത് വധശിക്ഷ വിധിക്കില്ല, 25 വർഷത്തിൽ കൂടുതൽ ജയിലിൽ കിടത്തില്ല തുടങ്ങിയ ഉപാധികളോടെയാണ്.