ന്യൂഡൽഹി: മൂക്കിൽ ഒഴിക്കാവുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി തേടി ഹൈദരാബാദിലെ ഭാരത് ബയോടെക് ഡ്രഗ്സ് കൺട്രോളർ ജനറലിന് അപേക്ഷ നൽകി. അനുമതി ലഭിച്ചാലുടൻ നാഗ്പൂരിലെ ഗില്ലുർക്കർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ നേസൽ വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും.
വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് മെഡിസിനുമായി ചേർന്നാണ് നേസൽ വാക്‌സിൻ ഭാരത് ബയോടെക് വികസിപ്പിക്കുന്നത്.
18 വയസിനും 65നും ഇടയിലുള്ള 45പേരിലാണ് പരീക്ഷണം. ഭുവനേശ്വർ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങിലും പരീക്ഷണം നടത്തും.