vaccine

ന്യൂഡൽഹി: രാജ്യത്തെ പൗരൻമാർക്ക് കുറച്ചു ദിവസങ്ങൾക്കുള്ളിൽ കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ് തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണിപോരാളികൾക്കും ആദ്യം നൽകും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ജനങ്ങളെ അറിയിക്കും. വാക്‌സിനേഷൻ പ്രക്രിയയ്‌ക്കായി ഒരു ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. കൂടുതൽ പേരുടെ പരിശീലനം തുടരുകയാണെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാട്ടിലെ ഡ്രൈ റൺ ചെന്നൈയിലെ ആശുപത്രിയിലെത്തി ഹർഷവർദ്ധൻ വിലയിരുത്തി.
യു.പി, ഹരിയാന, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളൊഴികെ രാജ്യത്തെ 736 ജില്ലകളിലാണ് ഇന്നലെ രണ്ടാംഘട്ട ഡ്രൈ റൺ നടന്നത്. വാക്‌സിൻ വിതരണ നടപടികളുടെ എല്ലാ ഘട്ടങ്ങളും മോക്ഡ്രില്ലിൽ വിലയിരുത്തി.